സണ്ണിവെയ്‍ൽ (കാലിഫോർണിയ)
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലുള്ള ഒരു നഗരമാണ് സണ്ണിവെയ്ൽ. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 140,095 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും സിലിക്കൺ വാലിയിൽ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളിൽ ഒന്നുമാണ് സണ്ണിവെയ്ൽ. വടക്ക് സാൻ ജോസ് നഗരത്തിൻറെ ഏതാനും ഭാഗങ്ങൾ, വടക്കുപടിഞ്ഞാറ് ഭാഗത്ത് മോഫറ്റ് ഫെഡറൽ എയർഫീൽഡ്, പടിഞ്ഞാറ് മൗണ്ടൻ വ്യൂ, തെക്കുപടിഞ്ഞാറ് ലോസ് ആൽട്ടോസ്, തെക്ക് കുപ്പെർറ്റിനോ, കിഴക്ക് സാന്ത ക്ലാര എന്നിവയാണ് ഈ നഗരത്തിൻറെ അതിർത്തികൾ. ചരിത്രപരമായ പാതയായ എൽ കാമിനോ റീയൽ, ഹൈവേ 101 എന്നിവയ്ക്ക് അരികിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
Read article